- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൊലേറോ കാർ ഡിവൈഡർ മറികടന്ന് രണ്ടു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
ഡൽഹി: ഡൽഹിയിലെ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഡൽഹി - നോയിഡ ലിങ്ക് റോഡിലാണ് അപകടം നടന്നത്. ഒരാൾക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഒരു കുടുംബ ചടങ്ങ് കഴിഞ്ഞ് ടാക്സി കാറിൽ മടങ്ങി വരികയായിരുന്ന സുമൻ ധൂപ്ര (63), ഭർത്താവ് സഞ്ജിവ് ധൂപ്ര (67) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർക്ക് ഗുരുതര പരിക്ക് ഉണ്ട്.
നോയിഡ ലിങ്ക് റോഡിൽ വെച്ച് അമിത വേഗത്തിൽ പാഞ്ഞുവരികയായിരുന്ന ഒരു ബൊലേറോ കാർ റോഡിലെ ഡിവൈഡർ മറികടന്ന് ഓപ്പോസിറ്റ് ദിശയിലുള്ള റോഡിലൂടെ പോവുകയായിരുന്ന രണ്ട് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. ആദ്യം ഒരു ബലേനോ കാറിനെയും പിന്നീട് ടാക്സി വാഹനത്തെയും ഇടിച്ചു.
ടാക്സി കാറിന്റെ മുകളിലേക്കാണ് ബൊലേറോ ഇടിച്ചു കയറിയത്. വാഹനത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാർ ബൊലേറോ ഉയർത്തി മാറ്റുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അപകടം നടന്ന ഉടനെ തന്നെ ബൊലേറോ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഇറങ്ങിയോടി. ഈ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഡ്രൈവർ മദ്യ ലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പരിക്കേറ്റ അൽജുൻ സോളങ്കിയുടെ ബന്ധു യോഗേഷ് വ്യക്തമാക്കി.