- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂടൽ മഞ്ഞിൽ കാഴ്ച പരിമിതി കുറഞ്ഞു; കർഷക യൂണിയൻ അംഗങ്ങളുടെ ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു; ദാരുണ സംഭവം പഞ്ചാബിൽ
ഡൽഹി: മൂടൽ മഞ്ഞിൽ വലയുന്നതിനിടെ കർഷക യൂണിയൻ അംഗങ്ങളുമായി എത്തിയ ബസുകൾ അപകടത്തിൽപ്പെട്ട് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖനൌരിയിൽ വച്ച് നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ കർഷകരുമായി പോയ നാല് ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഹരിയാനയിലെ തൊഹാനയിൽ വച്ച് വിവിധ ഇടങ്ങളിൽ വച്ചുണ്ടായ അപകടത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. രാവിലെ 9നും പത്തിനും ഇടയിലാണ് അപകടം നടന്നത്. മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിന് പിന്നാലെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
ഭട്ടിൻഡയിൽ നിന്ന് 52 പേരുമായി എത്തിയ ബസ് മൂടൽ മഞ്ഞിൽ തലകീഴായി മറിഞ്ഞു. റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. സരബ്ജിത് കൌർ കൊതഗുരു, ജസ്ബീഡ കൌർ, ബൽബീർ കൌർ എന്നിവരാണ് മരിച്ചത്.
ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരിൽ മൂന്ന് പേർ സ്ത്രീകളും രണ്ട് പേർ പുരുഷൻമാരുമാണ്. ദല്ലേവാലിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ട മറ്റൊരു ബസ്. ബർണാലയിൽ വച്ചാണ് ഈ ബസ് അപകടത്തിൽപ്പെട്ടത്.