- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു, ഇത് മോദിയുടേയും ബിജെപിയുടേയും വിജയം; സുസ്ഥിര വികസനമാണ് ഡല്‍ഹിയില്‍ വരാന്‍ പോകുന്നതെന്ന് അനില്‍ ആന്റണി
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു, ഇത് മോദിയുടേയും ബിജെപിയുടേയും വിജയം
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബി.ജെ.പി.യുടേത് പ്രതീക്ഷിച്ച വിജയമാണെന്നും അനില്‍ ആന്റണി പ്രതികരിച്ചു. നരേന്ദ്രമോദിയുടെ നേത്യത്വത്തിലുള്ള സുസ്ഥിരമായ വികസനമാണ് അടുത്ത അഞ്ചു വര്‍ഷം വരാന്‍ പോവുന്നത്. അത്തരമൊരു വികസനം സംസ്ഥാനങ്ങളിലും വരണമെങ്കില്‍ ബി.ജെ.പി വരണമെന്ന് ജനങ്ങള്‍ ചിന്തിച്ചുവെന്ന് അനില്‍ പ്രതികരിച്ചു.
'കൗണ്ടിങ്ങ് തീരുമ്പോള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 27 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ബിജെപി വിജയിക്കാന്‍ പോവുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇത് ബിജെപിയുടെയും നരേന്ദ്രമോദിജിയുടെയും വിജയമാണ്.'- അനില്‍ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസുമായി യാതൊരു മത്സരവും ഉണ്ടായില്ലെന്നും അനില്‍ പറഞ്ഞു. 15 വര്‍ഷം ഡല്‍ഹി ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നതെന്നും തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും കോണ്‍ഗ്രസില്ലെന്നും അനില്‍ വ്യക്തമാക്കി.