- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ ലഞ്ച് ബ്രേക്കിൽ മൂന്ന് പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ചു; 11-കാരന് ദാരുണാന്ത്യം; ഞെട്ടലോടെ അധ്യാപകർ; ദാരുണ സംഭവം ഹൈദരബാദിൽ
ഹൈദരബാദ്: സ്കൂളിലെ ഉച്ച ഭക്ഷണ സമയത്തെ ഇടവേളയിൽ മൂന്ന് പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച പതിനൊന്നുകാരന് ദാരുണാന്ത്യം. ഹൈദരബാദിലെ സ്വകാര്യ സ്കൂളിൽ തിങ്കളാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അവശനിലയിലായ കുട്ടിയെ അധ്യാപകർ ചേർന്ന് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരേസമയത്ത് മൂന്നിൽ അധികം പൂരികളാണ് കുട്ടി കഴിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ മികച്ച ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.