ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാരിന്റെ ഭവനപദ്ധതി വിലയിരുത്തുന്നതിനിടെ വീടിന്റെ തറ ഇടിഞ്ഞുതാഴ്ന്ന് അപകടത്തില്‍പ്പെട്ട് എംഎല്‍എ. സര്‍ക്കാര്‍ വിപ്പും വെമുലവാഡ എംഎല്‍എയുമായ ആദി ശ്രീനിവാസാണ് അപകടത്തില്‍പ്പെട്ടത്. വലിയ അപകടത്തില്‍നിന്ന് അത്ഭുതകരമായാണ് എംഎല്‍എ രക്ഷപെട്ടത്.

രാജണ്ണ സിര്‍സിലയില്‍ രണ്ട് മുറികളുമായി നിര്‍മിക്കുന്ന വീട് സന്ദര്‍ശിക്കാനാണ് എംഎല്‍എ ചൊവ്വ രാവിലെ എത്തിയത്. കലക്ടറുടെ ചുമതലയുള്ള ഗരിമ അഗര്‍വാളും മറ്റ് ഉദ്യോഗസ്ഥരും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു. പണിപൂര്‍ത്തീകരിക്കാനുള്ള ബ്ലോക്കില്‍ നില്‍ക്കുമ്പോഴാണ് എംഎല്‍എയും കൂടെയുണ്ടായിരുന്നവരും താഴേക്ക് വീഴാന്‍ പോയത്. കെട്ടിടത്തിന്റെ തറ ഇടിഞ്ഞുതാഴുകയായിരുന്നു. ടെയുണ്ടായിരുന്നവര്‍ ഉടന്‍ പിടിച്ചതിനാലാണ് എംഎല്‍എ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവാണ് വീടിന്റെ തറ ഇടിഞ്ഞതെന്ന് ബിആര്‍എസ് ആരോപിച്ചു. എന്നാല്‍ മുന്‍ ബിആര്‍എസ് സര്‍ക്കാരാണ് നിലവാരമില്ലാത്ത നിര്‍മാണത്തിന് ഉത്തരവാദികളെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.