- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടന ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; കോണ്‍ഗ്രസിന്റെ പ്രചരണം മറികടിക്കാന്‍ ബിജെപി; ഭരണഘടന അംഗീകരിച്ചതിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കും
ന്യൂഡല്‍ഹി: ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ബിജെപി ഭരണഘടനയ്‌ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടന ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ ഒരുക്കുന്നത്. ഭരണഘടനാ അവകാശങ്ങള്‍ വിശദീകരിച്ച് നിയമമന്ത്രാലയം തയ്യാറാക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം നാളെ നടക്കും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷമാക്കാനുള്ള നീക്കം. നവംബര്‍ 26 നാണ് ഭരണണഘടന അംഗീകരിച്ചിട്ട് എഴുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നത്. അടുത്ത റിപ്പബ്‌ളിക് ദിനം വരെ നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്കുന്നത്. രാജ്യവ്യാപകമായി ഭരണഘടനയുടെ പ്രധാന്യത്തെ കുറിച്ചുള്ള പ്രദര്‍ശനങ്ങളില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാകും ആഘോഷം.
ഹമാരാ സംവിധാന്‍ , ഹമാരാ സമ്മാന്‍ എന്ന പേരിലാണ് നിയമ മന്ത്രാലയം പോര്‍ട്ടല്‍ തുടങ്ങിയത്. നിയമപരമായ അവകാശങ്ങളെ കുറിച്ച് സാധാരണക്കാരെ ബോധവല്‍ക്കരിക്കുന്നതിനാണ് പോര്‍ട്ടലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭരണഘടന തിരുത്തി സംവരണം അട്ടിമറിക്കാനാണ് ബിജെപി നാനൂറ് സീറ്റ് ലക്ഷ്യമിട്ടതെന്ന പ്രതിപക്ഷ പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്രം ഭരണഘടന ഉയര്‍ത്തിയുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്. എന്നാല്‍ ബിജെപി ഭരണഘടനയ്ക്ക് എതിര് എന്ന പ്രചാരണം പ്രചാരണം പാര്‍ലമെന്റിലടക്കം ശക്തമാക്കാനാണ് കോണ്‍?ഗ്രസിന്റെ തീരുമാനം.