പട്‌ന: ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്‌ലാംപുരിലേക്കു വരികയായിരുന്ന മഗധ് എക്‌സ്പ്രസിന്റെ കപ്ലിങ് പൊട്ടിയതിനെത്തുടര്‍ന്ന് ട്രെയിന്‍ രണ്ടായി വേര്‍പെട്ടു. ആര്‍ക്കും പരുക്കില്ല. ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു. ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം.