- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയില്‍ ആഡംബരക്കാറില്‍ പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി
ചെന്നൈയില്‍ ആഡംബരക്കാറില്‍ പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ചെന്നൈ: ചെന്നൈയില്‍ ആഡംബരക്കാറിനുള്ളില്‍ നിന്നും പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വല്‍സരവാക്കം പൊലീസാണ് തിങ്കളാഴ്ച റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ട കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതുച്ചേരി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. കുറച്ചു ദിവസങ്ങളായി കാര്‍ രാജഗോപാലന്‍ സ്ട്രീറ്റില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
Next Story