പട്ന: ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ബിഹാറിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബിഹാറിലെ സിവാന്‍ ജില്ലയാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി അറിയിച്ചു.

ഇന്ന് രാവിലെ 8.02 ന് 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനമുണ്ടായത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.