- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; മക്കളിൽ രണ്ടു പേർ ഭിന്നശേഷിക്കാർ; ജീവനൊടുക്കിയതെന്ന് പോലീസ്; വിശദമായ അന്വേഷണം നടത്തും
ഡൽഹി: ഡൽഹിയിൽ അച്ഛനെയും നാല് പെണ്മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി രംഗ്പുരിയിയിലുള്ള വാടക വീട്ടിലാണ് കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മക്കളിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഹീരാ ലാൽ (50), മക്കളായ നീതു (18), നിഷി (15), നീരു (10), നിധി (8) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹീരാ ലാൽ മരപ്പണിക്കാരനായിരുന്നു. നേരെത്തെ ഭാര്യ കാൻസർ ബാധിച്ച് ഒരു വർഷം മുമ്പ് മരിച്ചിരുന്നു. അതിനുശേഷം അച്ഛനും മക്കളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞത് അനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. വെള്ളിയാഴ്ച പോലീസ് സ്ഥലത്തെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിൽ ആയിരുന്നു. ഒടുവിൽ അഗ്നിശമനസേന വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സെപ്തംബർ 24 ന് ഹീരാ ലാൽ വീട്ടിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. ശേഷം ആരും അകത്ത് കയറുകയോ പുറത്തുപോകുകയോ ചെയ്തിട്ടില്ല. പെൺകുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ ആയിരുന്നു. അച്ഛന്റേത് മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് അടുത്തായി വിഷവും ജ്യൂസും വെള്ളവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺമക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂൽ കെട്ടിയിരുന്നു. ആരുടെയും ശരീരത്തിൽ മുറിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കുടുംബം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ കുറിപ്പുകളൊന്നും കാണാത്ത സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.