- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് നിലവിളി ശബ്ദം; ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ പടർന്നു പിടിക്കുന്ന കാഴ്ച; അഞ്ചുപേർ വെന്തുമരിച്ചു; പ്രദേശത്ത് കനത്ത പുക
ബംഗളൂരു: നഗരത്തിലെ തിരക്കേറിയ കെആർ മാർക്കറ്റിന് സമീപം നാഗർത്ത്‌പേട്ടിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ വെന്തുമരിച്ചു. രാജസ്ഥാൻ സ്വദേശി മദൻ സിങ് (38), ഭാര്യ സംഗീത (33), മക്കളായ മിതേഷ് (8), വിഹാൻ (5), സുരേഷ് കുമാർ (26) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കെട്ടിടത്തിന്റെ നാലാം നിലയിലെ മുറിയിലാണ് മദൻ സിങ്ങും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെയും ഒന്നാമത്തെയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിർമാണശാലയുടെ ഗോഡൗണുകളിൽ പുലർച്ചെ മൂന്നരയോടെയാണ് തീ പടർന്നത്. ഈ ഫാക്ടറിയിലെ ജീവനക്കാരായിരുന്നു മദൻ സിങ്ങും സുരേഷും. തീപിടിച്ച ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായതായി സംഭവസ്ഥലം സന്ദർശിച്ച ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.
താഴത്തെ നിലയിലെ ഗോഡൗണിൽ നിന്നുയർന്ന തീ സമീപത്തെ മറ്റു ഭാഗങ്ങളിലേക്കും പിന്നീട് കെട്ടിടം മുഴുവനിലേക്കും പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകൾക്കും പുറത്തേക്ക് ഓടി രക്ഷപ്പെടാനായെങ്കിലും നാലാം നിലയിൽ കനത്ത പുക നിറഞ്ഞു. അഗ്നിരക്ഷാസേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.