- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വഴി ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും വാങ്ങി കഴിച്ചു; പിന്നാലെ കടുത്ത പനിയും ഛർദിയും; ആരോഗ്യനില വഷളായി; 15 കാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ഓണ്‍ലൈന്‍ വഴി ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. വോളിബോള്‍ താരമായ കോയമ്പത്തൂര്‍ സ്വദേശിനി എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍ വച്ച് നടന്ന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് തിരിച്ച് ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്നു എലീന. ട്രെയിനിൽ വരുമ്പോഴാണ് സ്വകാര്യഭക്ഷണവിതരണ എജന്‍സിയില്‍നിന്ന് ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും ഓര്‍ഡര്‍ചെയ്തതെന്ന് ഒപ്പം ഉള്ളവരും പറഞ്ഞു.
ചെന്നൈയിലെത്തിയപ്പോൾ തന്നെ ഛര്‍ദ്ദിയും പനിയും മൂലം അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം സുഖംപ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പക്ഷെ വീട്ടിലെത്തിയ എലീനയ്‌ക്ക് വീണ്ടും ഛര്‍ദ്ദിയും പനിയും ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു.
കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തില്‍ കില്‍പോക്ക് പോലീസ് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.