ഡൽഹി: താൻ ജീവന് തുല്യം സ്നേഹിച്ച സ്വന്തം ഭാര്യയെ മറ്റൊരാളാടൊപ്പം കണ്ട ഭർത്താവ് ചെയ്തത് ക്രൂര കൊലപാതകം. ഡൽഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭർത്താവിന്റെ പ്രവർത്തിയിൽ നാട്ടുകാർ വരെ പകച്ച് നിൽക്കുകയാണ്.

ഭാര്യയുടെ കാമുകനെ വകവരുത്തി ഭർത്താവ്. റിതിക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം അവരുടെ വീട്ടിൽ ചിലവഴിക്കുമ്പോൾ ഇതുകണ്ടുവന്ന ഭർത്താവ് രണ്ടുപേരെയും മർദിക്കുകയും റിത്വിക്കിനെ അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിലാണ് സംഭവം നടന്നത്.

വീട്ടിൽ തന്റെ ഭാര്യയേയും റിതിക്കിനേയും ഒരുമിച്ചുകണ്ട ഭർത്താവ് രണ്ടുപേരെയും മർദിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വ്യക്തമാക്കി. പ്രതി റിതിക്കിന്റെ നഖങ്ങളെല്ലാം പിഴുതെടുത്തിരുന്നെന്നും മർദനമേൽക്കാത്ത ഒരു ഭാ​ഗംപോലും ഇയാളുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും യുവാവിന്റെ അമ്മാവൻ പറഞ്ഞു.

യുവതിയേയും റിതിക്കിനേയും പ്രതി നല്ലരീതിയിൽ മർദിച്ചിരുന്നുവെന്ന് അയൽവാസിയും മൊഴി നൽകി. ഒന്നിലധികംപേർ റിതിക്കിനെ മർദിച്ചിരുന്നു. ടെംപോ ഡ്രൈവറായിരുന്ന യുവാവ് അച്ഛനമ്മമാരുടെ ഒരേയൊരു മകനാണ്. പരിക്കേറ്റയാളെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തി.

ശേഷം ചികിത്സയിലിരിക്കേ രാത്രി ഒൻപതോടെയാണ് റിതിക്ക് മരണത്തിന് കീഴടങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി.