- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രൂപ നാണയമായാലും ലക്ഷങ്ങള്‍ വില വരുന്ന ഐഫോണ്‍ ആയാലും ക്ഷേത്ര ഭണ്ഡാരത്തില്‍ വീണാല്‍ പിന്നെ അതു ദൈവത്തിന്റേത്; ഫോണിലെ വിവരങ്ങള്‍ നല്‍കാം, ഫോണ്‍ മടക്കി നല്‍കാന്‍ നിയമമില്ല: തമിഴ്നാട് ദേവസ്വം വകുപ്പ്
ചെന്നൈ: തിരുപ്പോരൂര്‍ ശ്രീ കന്തസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ തിരികെ നല്‍കാനാകില്ല എന്ന് തമിഴ്നാട് ദേവസ്വം വകുപ്പ് വ്യക്തമാക്കി. 'ഒരു രൂപ നാണയമായാലും അല്ലെങ്കില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഐഫോണ്‍ ആയാലും, ഭണ്ഡാരത്തിലേക്ക് വീണതിനു ശേഷം അതു ദൈവത്തിന്റേതാണ്,' എന്ന് ദേവസ്വം വകുപ്പ് ഭക്തനോട് പറഞ്ഞു.
ഫോണ്‍ ഭണ്ഡാരത്തില്‍ നിന്നും പുറത്തെടുത്ത് വിവരങ്ങള്‍ ലഭ്യമാക്കാമെന്ന് ക്ഷേത്ര അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും, അത് ഉടമക്ക് തിരികെ നല്‍കുക നിയമപരമായി സാധ്യമല്ല എന്നാണ് നിലപാട്. ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, ക്ഷേത്രത്തില്‍ നേരിട്ടെത്തി വകുപ്പിന്റെ തീരുമാനം ആവര്‍ത്തിച്ചു.
നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരുമായി ആലോചന നടത്തുമെന്നും മന്ത്രിയും ഉറപ്പുനല്‍കി. ഭണ്ഡാരത്തില്‍ വീണതിനു ശേഷം, എല്ലാ വസ്തുക്കളും ക്ഷേത്രത്തിന്റേതായി മാറും എന്നത് ദേവസ്വം വകുപ്പിന്റെ കര്‍ശനമായ നിലപാടാണ്.