- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഒഴിവുസമയങ്ങളിൽ ബൈക്ക് ടാക്‌സി ഡ്രൈവർ; എലിവേറ്റഡ് ബൈപാസിൽ കാർ ഇടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം; അപകടം സംഭവിച്ചതോടെ ബിഎംഡബ്ല്യു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് മുങ്ങി; അന്വേഷണം ആരംഭിച്ച് പോലീസ്
ചെന്നൈ: മധുരവയൽ-താംബരം എലിവേറ്റഡ് ബൈപാസിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ റാപ്പിഡോ ബൈക്കിൽ ഇടിച്ച് അപകടം. സംഭവത്തിൽ റാപ്പിഡോ ഡ്രൈവറായ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. വീഡിയോ ജേണലിസ്റ്റ് ഒ പ്രതീപ് കുമാറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പ്രതീപ് കുമാർ 100 മീറ്റർ അപ്പുറത്തേക്ക് തെറിച്ചു.
റോഡിൻ്റെ താഴത്തെ ഭാഗത്ത് നിന്നാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ചെന്നൈയിലെ പോണ്ടി ബസാർ ഏരിയയ്ക്ക് സമീപമാണ് ഇയാൾ താമസിക്കുന്നത്. തെലുങ്ക് വാർത്താ ചാനലിൽ ജോലി ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ഐഡി കാർഡുകളും കണ്ടെടുതിരുന്നു.
പ്രതീപ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാധ്യതകൾ തീർക്കാനായി ഒഴിവുസമയങ്ങളിൽ ബൈക്ക് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണെന്ന് സഹപ്രവർത്തകൻ പറഞ്ഞു. അപകടം സംഭവിച്ചതോടെ ബിഎംഡബ്ല്യു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു.
അപകടത്തിൽപ്പെട്ട ബൈക്കും കാറും ഉപേക്ഷിച്ച നിലയിൽ കണ്ട യാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ബിഎംഡബ്ല്യു ഡ്രൈവർക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട് ഇയാളെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.