- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചെങ്കൊടിപാറിച്ച് സിപിഎം; വിനോദ് നിക്കോള വിജയിച്ചത് 5133 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി വിജയവഴിയില്‍ എത്തി സിപിഎം സ്ഥാനാര്‍ഥി
മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചെങ്കൊടിപാറിച്ച് സിപിഎം
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും സിപിഎമ്മിന് കനല്‍ത്തരി വിജയം. ദഹാനുവില്‍ ചെങ്കൊടിപാറിച്ച് സിപിഎം വിജയം നേടി. മഹാരാഷ്ട്രയില്‍ സിപിഎം സിറ്റിങ് സീറ്റായ ദഹാനുവില്‍ വിനോദ് നിക്കോളയ്ക്ക് ഉജ്ജ്വല വിജയമാണ് നേടിയത്. 5133 വോട്ടിന്റെ ലീഡിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി വിനോദ് സുരേഷ് മേധയെ വിനോദ് നിക്കോള പിന്നിലാക്കിയത്. 104702 വോട്ടാണ് വിനോദ് നിക്കോള നേടിയത്.
മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ഥിയാണ് വിനോദ് നിക്കോള. കര്‍ഷകരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ നിക്കോള ദഹാനുവില്‍ വൈദ്യുതി, വെള്ളം, റേഷന്‍, ആരോഗ്യ സംരക്ഷണം, സ്‌കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തി.
അഖിലേന്ത്യ കിസാന്‍ സഭയും കമ്യൂണിസ്റ്റ് പാര്‍ടിയും നേതൃത്വം നല്‍കിയ വാര്‍ളി ആദിവാസി പ്രക്ഷോഭം മുമ്പ് ജവഹര്‍ എന്നറിയപ്പെട്ടിരുന്ന ദഹാനുവിലാണ്. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വര്‍ഷമായി സിപിഐ എം ഭരണത്തിലാണ്. 2019ല്‍ 4,707 വോട്ടിനാണ് ബിജെപിയെ നിക്കോളെ പരാജയപ്പെടുത്തിയത്.
മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിര്‍ത്തിയോട് അടുത്താണ്. ദഹാനു നഗരമേഖല ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശമാണ്. എന്നാല്‍ തലസാരി തഹസില്‍ ഉള്‍പ്പെടെ ആദിവാസിമേഖലകളില്‍ സിപിഐ എമ്മിന് ശക്തമായ പിന്തുണയുള്ള പ്രദേശങ്ങളാണ്.