- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മക്കൾക്കും മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി; പത്ത് വയസ്സ് കുറഞ്ഞ കാമുകനൊപ്പം അമ്മ ഒളിച്ചോടി; 24 മണിക്കൂറിനുള്ളിൽ യുവതിയെയും കാമുകനെയും പിടികൂടി പോലീസ്

റാംപൂർ: അഞ്ചു മക്കൾക്ക് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. ഉത്തർപ്രദേശിലെ റാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഊർജിത അന്വേഷണം നടത്തിയ പോലീസ് 24 മണിക്കൂറിനുള്ളിൽ ഇരുവരെയും പിടികൂടി. യുവതിയെക്കാൾ 10 വയസ് പ്രായം കുറവായിരുന്നു കാമുകന്. ദില്ലിയിൽ തയ്യൽ ജോലി ചെയ്യുന്ന രൂപ് കിഷോറിന്റെ ഭാര്യയാണ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നത്.
ഭർത്താവ് ജോലിക്കായി ദില്ലിയിലായിരുന്ന സമയത്ത് അഞ്ച് മക്കളുമായി ഗ്രാമത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവദിവസം മക്കൾക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷമാണ് ഇവർ വീടുവിട്ടത്. വിവരമറിഞ്ഞ് നാട്ടിലെത്തിയ രൂപ് കിഷോർ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് അബോധാവസ്ഥയിലായ കുട്ടികളെ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികളുടെ നില നിലവിൽ തൃപ്തികരമാണെന്നും ജീവന് ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അഞ്ച് മക്കളുടെ അമ്മയ്ക്ക് എങ്ങനെ ഇത്രയും ക്രൂരത കാട്ടാൻ കഴിഞ്ഞുവെന്ന് പലരും ചോദിക്കുമ്പോൾ, ദാമ്പത്യപ്രശ്നങ്ങളാകാം ഇതിന് കാരണമെന്നാണ് മറ്റു ചിലരുടെ നിരീക്ഷണം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.


