- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്ക് വരേണ്ട; ഗംഭീറിനെ ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബി.സി.സി.ഐ അനുവദിക്കണം; സിഡ്‌നി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പരിഹാസവുമായി ബി.ജെ.പി നേതാവ്
ഗംഭീറിനെ ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബി.സി.സി.ഐ അനുവദിക്കണം
ചെന്നൈ: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ്. തമിഴ്‌നാട് ബി.ജെ.പി വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതിയാണ് ഗംഭീറിനെതിരെ രംഗത്തെത്തിയത്. ചോദിക്കുന്നതെല്ലാം കൊടുത്ത് ഗൗതംഗംഭീറിനെ ഓസ്‌ട്രേലിയയില്‍ത്തന്നെ നിര്‍ത്തണമെന്ന് നാരായണ്‍ തിരുപ്പതി പരിഹാസരൂപേണ ആവശ്യപ്പെട്ടു.
ഗംഭീറിനെ ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബി.സി.സി.ഐ അനുവദിക്കണമെന്നാണ് നാരായണ്‍ പറയുന്നത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പോസ്റ്റ് പിന്നീട് നാരായണന്‍ തിരുപ്പതി പിന്‍വലിച്ചു. മുന്‍പ് ബി.ജെ.പിയുടെ ഡല്‍ഹിയില്‍നിന്നുള്ള എം.പിയായിരുന്നു ഗൗതംഗംഭീര്‍.
പത്തുവര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്ന് ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ തിരിച്ചുപിടിക്കുന്നത്. ഈ തോല്‍വിക്ക് പ്രധാന ഉത്തരവാദി പരിശീലകനായഗംഭീറാണെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന വിമര്‍ശനം.ഗംഭീര്‍ പരിശീലകനായശേഷം ഇന്ത്യയ്ക്ക് പല പ്രധാന മത്സരങ്ങളും വിജയിക്കാനായില്ല എന്നാണ് ഇതിന് തെളിവായി ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടയിലാണ് നാരായണന്‍ തിരുപ്പതിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. ഗൗതംഗംഭീറിനെ ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുവദിക്കണം. അദ്ദേഹത്തിന്റെ ശിഷ്ടകാലം അവിടെത്തന്നെ ജീവിക്കട്ടെ. ബി.സി.സിഐ ഒരുപാട് കാര്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുവേണ്ടി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യംഗംഭീറിനോട് ഓസ്‌ട്രേലിയയില്‍ത്തന്നെ തുടരാന്‍ ആവശ്യപ്പെടുക എന്നതാണ്. മേലാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു കാര്യത്തിലുംഗംഭീര്‍ ഇടപെടരുത്. നാരായണന്‍ തിരുപ്പതി ആവശ്യപ്പെട്ടു.