- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡിന് നീക്കമെന്ന് ആംആദ്മി പാര്‍ട്ടി; ബിജെപിക്ക് പരാജയഭീതിയെന്ന് കെജ്രിവാള്‍
ബിജെപിക്ക് പരാജയഭീതിയെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുമെന്ന് ആരോപിച്ച് എഎപി കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ പോവുകയാണെന്നും റെയ്ഡും ഭാവി അറസ്റ്റുകളും പാര്‍ട്ടിയുടെ നിരാശയുടെ ഫലമായിരിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ പോവുകയാണ്. റെയ്ഡും ഭാവി അറസ്റ്റുകളും അവരുടെ നിരാശയുടെ ഫലമാണ്. ഞങ്ങള്‍ക്കെതിരെ ബിജെപിക്ക് ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല. ഭാവിയിലും അവര്‍ക്കതിനാവില്ല. എഎപി സത്യസന്ധതയിലുറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്, കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എക്സൈസ് മിനിസ്റ്ററുമായിരുന്ന സിസോദിയയെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2023 മാര്‍ച്ചില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. 17 മാസങ്ങള്‍ക്ക് ശേഷം ആഗസ്റ്റിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കംനടക്കുന്നെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സിസോദിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുമെന്ന കെജ്രിവാളിന്റെ പ്രവചനം. സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവര്‍ക്കിടയില്‍ ചര്‍ച്ച നടന്നെന്നും അവര്‍ അതിഷിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ച് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞിരുന്നു.