- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരില്‍ കുഴിബോംബ് സ്ഫോടനം; ആറ് സൈനികര്‍ക്ക് പരിക്കേറ്റു; അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്
ജമ്മു കശ്മീരില്‍ കുഴിബോംബ് സ്ഫോടനം; ആറ് സൈനികര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ക്ക് പരിക്കേറ്റു. കുഴിബോബില്‍ സൈനികര്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിന് ഇടയാക്കിയത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ അപകടനില തരണം ചെയതതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശനിയാഴ്ച മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഢിലെ സി ആര്‍ പി എഫ് ജവാന് പരിക്കേറ്റിരുന്നു. ബിജാപൂര്‍ ജില്ലയിലാണ് സംഭവം. സി ആര്‍ പി എഫിന്റെ 196ാം ബറ്റാലിയന്‍ സംഘം മഹാദേവ് ഘട്ട് മേഖലയില്‍ നടത്തിയ ഓപ്പറേഷനിടെയായിരുന്നു സ്ഫോടനമുണ്ടായത്.
പട്രോളിംഗിനിടെ സി ആര്‍ പി എഫ് ജവാന്‍ ഐ ഇ ഡിയുടെ മുകളിലൂടെ കടന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് സി ആര്‍ പി എഫ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ ജവാനെ ബിജാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നാരായണ്‍പൂര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഒരു ഗ്രാമീണന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ സൈന്യം സുരക്ഷ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി.