ബംഗളൂരു: കര്‍ണാടകയില്‍ അകന്ന് കഴിയുന്ന ഭാര്യ വിവാഹ മോചന ഹര്‍ജി പിന്‍വലിക്കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. കുനിഗല്‍ ടൗണില്‍ താമസിക്കുന്ന 39 കാരനായ മഞ്ജുനാഥാണ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തി തീ കൊളുത്തി മരിച്ചത്.

ക്യാബ് ഡ്രൈവറായ മഞ്ജുനാഥും ഭാര്യയും 2013 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒന്‍പത് വയസുള്ള ആണ്‍കുട്ടിയുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. പിന്നാലെ ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, വിവാഹമോചന ഹര്‍ജി കോടതിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഭാര്യയെ ബോധ്യപ്പെടുത്താന്‍ മഞ്ജുനാഥ് പലതവണ ശ്രമിച്ചെങ്കിലും ഭാര്യ വഴങ്ങിയില്ല. ഇതോടെയാണ് നാഗര്‍ഭവി പ്രദേശത്തുള്ള ഭാര്യയുടെ വീടിന് മുന്നില്‍ മഞ്ജുനാഥ് സ്വയം തീകൊളുത്തി മരിച്ചത്.