ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ചയിലെ വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്കോട്ട് എന്നിവിടങ്ങളിലെ സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇന്‍ഡിഗോ അറിയിച്ചു. ജമ്മു, ലേ, ജോദ്പുര്‍, അമൃത്സര്‍, ബുജ്, ജാംന?ഗര്‍, ഛണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു.