- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തീകൊളുത്തിയ സംഭവം; മൂന്ന് ദിവസമായി ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു
അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി; ഒഡീഷയിൽ വിദ്യാർഥിനി മരിച്ചു
ബാലസോര്‍: ഒഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. 90% പൊള്ളലേറ്റ് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാര്‍ഥിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കിര്‍ മോഹന്‍ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. സാഹുവിനെയും കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് കുമാര്‍ ഘോഷിനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തീകൊളുത്തിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠിയായ ആണ്‍കുട്ടിക്കും പൊള്ളലേറ്റിരുന്നു.
കോളജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പെണ്‍കുട്ടി ജൂണ്‍ 30ന് സമീര കുമാര്‍ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുകയും ഒരാഴ്ച മുന്‍പ് കോളജ് ക്യാംപസില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിനെ കണ്ട് മടങ്ങിയശേഷമായിരുന്നു ആത്മഹത്യാശ്രമം. പരാതി നല്‍കിയിട്ടും കോളജ് അധികൃതരോ പൊലീസോ നടപടിയെടുക്കാത്തതിനാല്‍ പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഉന്നതസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.