- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു; സ്ത്രീധനത്തിന്റെ പേരില്‍ 23കാരിയെ ആസിഡ് കുടിപ്പിച്ചു: മാരകമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം
സ്ത്രീധനത്തിന്റെ പേരില്‍ ആസിഡ് കുടിപ്പിച്ചു: മാരകമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം
ലക്‌നൗ: ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് 23 വയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ദിദൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കലഖേദ ഗ്രാമത്തിലാണ് ദാരുണ സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് യുവചിയെ ഭര്‍തൃവീട്ടുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ൃ പര്‍വേസ് എന്ന യുവാവിന്റെ ഭാര്യയാണ് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ഒരു വര്‍ഷം മുന്‍പായിരുന്നു പര്‍വേസും യുവതിയും വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനം. പത്ത് ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാര്‍ പറയുന്നു. ഓഗസ്റ്റ് 11ന്, ഭര്‍തൃ വീട്ടുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് ജീവനു വേണ്ടി പോരാടിയത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പര്‍വേസും വീട്ടുകാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.