- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗത്തില്‍ എത്തിയ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അപകടം; മൂന്ന് മരണം: ആറുപേര്‍ക്ക് പരിക്ക്
അമിതവേഗത്തില്‍ എത്തിയ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അപകടം; മൂന്ന് മരണം
ഇന്‍ഡോര്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ അമിതവേഗത്തില്‍ എത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
''അമിതവേഗത്തില്‍ എത്തിയ ട്രക്ക് ബൈക്കില്‍ ഇടിക്കുകയായിരുന്നു പിന്നീട് നിയന്ത്രണം നഷ്ടപ്പെട് ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്'', പൊലീസ് അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.
അപകടത്തില്‍ ഇരുചക്രവാഹനം ട്രക്കിനടിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് വാഹനത്തിനു തീ പടര്‍ന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Next Story