- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിയെ പിടികൂടാന്‍ ഒളിത്താവളത്തിലെത്തിയ പോലിസുകാര്‍ക്ക് നേരെ ആക്രമണം; നിരവധി പോലിസുകാര്‍ക്ക് പരിക്ക്
പ്രതിയെ പിടികൂടാനെത്തിയ പോലിസുകാര്‍ക്ക് നേരെ ആക്രമണം
ഡല്‍ഹി: ജാമ്യമില്ലാക്കേസില്‍പ്പെട്ട പ്രതിയെ പിടികൂടാന്‍ ഒളിത്താവളത്തിലെത്തിയ പോലിസുകാരെ ആക്രമിച്ച് പ്രതിയും ബന്ധുക്കളും. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ എയിംസില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയിലാണ് സംഭവം.
ചന്ദന്‍ ഹോള ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്ന അസം എന്ന പ്രതിയെ പിടികൂടാനാണ് ഒരു കൂട്ടം പൊലീസുകാര്‍ സ്ഥലത്തെത്തിയത്. അസമിനെ പിടിക്കാനുള്ള ശ്രമത്തിനിടെ ഇയാളും ബന്ധുക്കളും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും പ്രതിയുടെ ആളുകള്‍ പോലിസിനെ ആക്രമിക്കുകയും ആയിരുന്നു.
സംഭവം കണ്ട് തടയാനെത്തിയവര്‍ക്കും പരുക്കേറ്റു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അസമിനെതിരെ വീണ്ടും കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Next Story