- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളില്‍ അതിക്രമിച്ചു കയറി ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി അറസ്റ്റില്‍
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു പ്രതി അറസ്റ്റില്‍
ജയ്പൂര്‍: സ്‌കൂളിലെ ശുചിമുറിയില്‍ ഒളിച്ചിരുന്ന യുവാവ് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ 35 വയസ്സുകാരനായ പ്രതിയെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടി. സ്‌കൂളില്‍ അതിക്രമിച്ചു കയറി ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി ഇവിടേക്ക് എത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി സംഭവം അധ്യാപികയെ അറിയിച്ചു. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്‌കൂളിന്റെ മതില്‍ ചാടി പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതു കണ്ട പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞു.
Next Story