- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് പരിശോധനയ്ക്കിടെ യുവാക്കളില്‍ നിന്നും കണ്ടെത്തിയത് ആയുധങ്ങളും വെടിക്കോപ്പുകളും; ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സൂചന: ശ്രീനഗറില്‍ മൂന്നു പേര് അറസ്റ്റില്‍
പരിശോധനക്കിടെ കണ്ടെത്തിയത് ആയുധങ്ങളും വെടിക്കോപ്പുകളും; ശ്രീനഗറിൽ മൂന്ന് പേർ അറസ്റ്റിൽ
ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരാക്രമണത്തിന് പദ്ധയിട്ടതായി സംശയിക്കുന്ന മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പോലിസിന്റെ പതിവ് പരിശോധനയ്ക്കിടെ കുടുങ്ങിയത്. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ശ്രീനഗറിലെ ദാല്‍ഗേറ്റ് പ്രദേശത്തെ മംത ചൗക്കിന് സമീപം പതിവ് പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടങ്ങിയത്.
രജിസ്ട്രേഷന് നമ്പര്‍ ഇല്ലാത്ത ബൈക്കില്‍ വന്നിരുന്ന മൂന്ന് പേരെ പൊലീസ് തടഞ്ഞുവച്ച് പരിശോധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ശ്രീനഗറിലെ കൂലിപോര ഖന്യാര് പ്രദേശത്തെ താമസക്കാരായ ഷാ മുത്തായിബ്, കമ്രാന്‍ ഹസ്സന് ഷാ, ഖന്യാറിലെ കാവ മൊഹല്ലയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശിലെ മീററ്റ് നിവാസിയായ മുഹമ്മദ് നദീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ടെടുത്ത ആയുധവും വെടിക്കോപ്പുകളും ഉപയോഗിച്ച് പ്രതികള്‍ പ്രദേശത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം തുടകുരയാണ്.




