- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന മകന് വസ്ത്രത്തില്‍ ഒളിപ്പിച്ച് കഞ്ചാവ് എത്തിക്കാന്‍ ശ്രമം; മാതാപിതാക്കള്‍ അറസ്റ്റില്‍
ജയിലിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ
മൈസൂരു: ലഹരിവില്‍പ്പനക്കേസില്‍ ജയിലില്‍ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. സംഭവത്തില്‍ മകന്റെ സുഹൃത്തിനെയും പിന്നീട് പോലിസ് അറസ്റ്റുചെയ്തു. മൈസൂരു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുന്ന മകന് ലഹരി വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ച മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റുചെയ്തത്.
ഉമേഷിന്റെയും രൂപയുടെയും മകന് ആനന്ദ് ലഹരിവില്‍പ്പനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. ആനന്ദിന് വേണ്ടിയാണ് മാതാപിതാക്കള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരി കടത്തിയത്്. മകനെ കാണാനെന്ന വ്യാജേന ജയിലില്‍ എത്തിയ ഇരുവരും വസ്ത്രത്തിനുള്ളില്‍ ലഹരി ഒളിപ്പിച്ചു വെച്ചു. എന്നാല്‍, സുരക്ഷാപരിശോധനയ്ക്കിടെ ആനന്ദിന് നല്കാന് കൊണ്ടുവന്ന ജീന്‍സിന്റെ കീശയില്‍ കാര്‍ബണ്‍ പേപ്പറില്‍ പാക്കുചെയ്ത പേസ്റ്റ് രൂപത്തിലുള്ള ആറുപൊതി കഞ്ചാവ് കണ്ടെടുത്തു. ജയില്‍ ഗാര്‍ഡിന്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
മകന്റെ സുഹൃത്ത് സുരേഷ് പറഞ്ഞതനുസരിച്ചാണ് മകന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്ന് ഇവര്‍ ഗാര്‍ഡിനെ അറിയിച്ചു. ഗാര്‍ഡ് ഇരുവരെയും മാണ്ഡി പോലീസിന് കൈമാറി. തുടര്‍ന്ന് സുരേഷിനെ മാണ്ഡി പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മൈസൂരു സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.




