- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ കാമുകന്‍ പ്രണയത്തില്‍നിന്നും പിന്മാറി; മനംനൊന്ത യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കാമുകന്‍ പ്രണയത്തില്‍നിന്നും പിന്മാറി; മനംനൊന്ത യുവതി ജീവനൊടുക്കി

ഹൈദരാബാദ്: കാമുകന്‍ പ്രണയത്തില്‍ നിന്നും പിന്‍മാറിയതോടെ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരബാദ് ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ കാമുകന്‍ പ്രണയത്തില്‍നിന്നും പിന്മാറുക ആയിരുന്നു. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ കൊമ്മാനി സീതാരാമ (27) യാണ് ആത്മഹത്യ ചെയ്തത്.
സീതാരാമ തൊട്ടടുത്ത ഗ്രാമത്തിലെ യുവാവുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവിന് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ഉദ്യോഗം ലഭിച്ചു. ജോലി ലഭിച്ചതിന് പിന്നാലെ ഇയാള്‍ പ്രണയത്തില്‍നിന്നും പിന്മാറുകയായിരുന്നു. സ്ത്രീധനം വാങ്ങി വിവാഹംകഴിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ പ്രണയബന്ധം ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
തെലങ്കാനയിലെ കോതഗഡിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്കു മുന്‍പ് കാമുകന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.


