ഹൈദരാബാദ്: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനിടെ കല്ലേറില്‍ പരുക്കേറ്റ നാലു വയസ്സുകാരനായ കുട്ടി മരിച്ചു. രമേഷ-മഹേശ്വരി ദമ്പതികള്‍ തമ്മിലുള്ള കുടുംബവഴക്കിനിടെയാണ് ഇവരുടെ കുട്ടി കല്ലുകൊണ്ടുള്ള ഏറില്‍ കൊല്ലപ്പെട്ടത്.ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ ലക്ഷ്യം പള്ളി ഗ്രാമത്തിലാണ് സംഭവം.

ഭാര്യയുമായുണ്ടായ വഴക്കിനിടെ അച്ഛന്‍ എറിഞ്ഞ കല്ല് തലയില്‍ ഇടിച്ചാണ് നാല് വയസ്സുകാരനായ കുട്ടി മരിച്ചതെന്ന് അനന്തപുര്‍ ജില്ലാ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രോഹിത് കുമാര്‍ ചൗധരി പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് അച്ഛന്റെ പേരില്‍ കേസെടുത്തു.