- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി വീട്ടമ്മ: അമ്മയും രണ്ട് കുട്ടികളും മരിച്ചു
മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി വീട്ടമ്മ: അമ്മയും രണ്ട് കുട്ടികളും മരിച്ചു

ഹൈദരാബാദ്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടമ്മ മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി. അമ്മയും രണ്ട് പെണ്‍കുട്ടികളും ദാരണമായി മരിച്ചു. തെലങ്കാനയിലാണ് നാടിനെ നടുക്കിയ സംഭവം മഹാബൂബ് നഗര്‍ ജില്ലയിലെ ജംഗമ്മയാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. സംഭവത്തില്‍ ജംഗമ്മയും രണ്ട് പെണ്‍കുട്ടികളും മരിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മകനെ രക്ഷപ്പെടുത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. ജംഗമ്മയുടെ ഭര്‍ത്താവ് ഭീരയ്യ അടുത്തിടെ കൃഷിയാവശ്യത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നു. എന്നാല്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. ഇതേതുടര്‍ന്ന് മറ്റൊരു കുഴല്‍ക്കിണര്‍ കൂടി കുഴിക്കാന്‍ ഭീരയ്യ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തെ ഭാര്യ ജംഗമ്മ എതിര്‍ത്തു.
സാമ്പത്തിക ബാധ്യത ഓര്‍ത്താണ് ജംഗമ്മ ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യത്തെ കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ തന്നെ സാമ്പത്തികമായി വലിയ ബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ജംഗമ്മയുടെ എതിര്‍പ്പിനു കാരണമായത്. എന്നാല്‍ ഭീരയ്യ രണ്ടാമതും കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ആരംഭിച്ചതോടെ മക്കളുമായി ജംഗമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.


