- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരസ്പരം കുറച്ചുകൂടി പോരടിക്കൂ'; ഡല്‍ഹിയിലെ ഭരണ നഷ്ടത്തില്‍ ആപ്പിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ഉമര്‍ അബ്ദുല്ല
ഡല്‍ഹിയിലെ ഭരണ നഷ്ടത്തില്‍ ആപ്പിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ഉമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ആംആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. 'പരസ്പരം കുറച്ചുകൂടി പോരടിക്കൂ' എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. അതോടൊപ്പം ' പരസ്പരം കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ പോരാടുക എന്നെഴുതിയ ജിഫ് ഇമേജും പങ്കുവെച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ച് ഡല്‍ഹിയില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഉമര്‍ അബ്ദുല്ല വിമര്‍ശിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവായ ഉമര്‍ അബ്ദുല്ല ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയും പരസ്യമായി വിമര്‍ശിച്ചിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സഖ്യമെന്ന രീതിയെ നേരത്തെയും ഉമര്‍ അബ്ദുല്ല വിമര്‍ശിച്ചിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്. 40ലേറെ സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 30ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് എ.എ.പി മുന്നേറ്റം.
ഒരു സീറ്റില്‍ മാത്രമാണ് മുന്നേറാന്‍ കഴിയുന്നതെങ്കിലും പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന് വോട്ടുയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എ.എ.പിയുടെ അതികായരായ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോള്‍ പിന്നിലാണ്.