- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് ബസിനടിയിൽ അകപ്പെട്ട് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു; സംഭവം തേനിയിൽ
ചെന്നൈ: തമിഴ് നാട്ടിലെ തേനിക്ക് അടുത്തായി സ്വകാര്യ ബസിൽ ഇരുചക്ര വാഹനം ഇടിച്ച് നടന്ന അപകടത്തിൽ തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്. തേനി വീരപാണ്ഡിക്ക് അടുത്ത് വച്ചാണ് അപകടം നടന്നത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ടാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് പോലീസെത്തി രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Next Story




