- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ് ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്ക് നഷ്ടമായത് ഒന്നര കോടി രൂപ
വാട്സ് ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്ക് നഷ്ടമായത് ഒന്നര കോടി രൂപ
മുംബൈ: നിക്ഷേപ ഉപദേശകരെന്ന വ്യാജേന യുവതിയില്‍നിന്ന് 1.53 കോടി രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ സ്റ്റോക്ക് ട്രേഡിങ് തട്ടിപ്പിലൂടെയാണ് ബോറിവാലി സ്വദേശിക്ക് പണം നഷ്ടമായത്. വന്‍കിട കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്.
'ജെപി മോര്‍ഗന്‍ ഇന്ത്യ സ്റ്റോക്ക് റിസര്‍ച് സെന്റര്‍' എന്ന പേരിലുള്ള വാട്ട്സ്ആപ് ഗ്രൂപ്പിലേക്ക് 2024 സെപ്റ്റംബര്‍ 13നും നവംബര്‍ 16നും ഇടയില്‍ തട്ടിപ്പുകാര്‍ യുവതിയെ ചേര്‍ക്കുകയായിരുന്നു. അജ്ഞാതരായ മൂന്ന് പേര്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താന്‍ ഇരയെ പ്രേരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
തുടക്കത്തില്‍ ചെറിയ തുക ലാഭം കിട്ടിയിരുന്നു. തുടര്‍ന്ന് യുവതി പ്രതികള്‍ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് വലിയ തുക നിക്ഷേപിക്കുകയായിരുന്നു. തട്ടിപ്പുകാര്‍ ഇരയുടെ സ്റ്റോക്ക് ട്രേഡിങ് ലാഭം പെരുപ്പിച്ച് കാണിക്കാന്‍ മോര്‍ഗന്‍സ്-എസ്.വിപി എന്ന വെബ്സൈറ്റ് ഉപയോഗിക്കുകയായിരുന്നു.
യുവതി വെബ്‌സൈറ്റില്‍ കാണിച്ച വരുമാനം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അവര്‍ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.