- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് ബോര്‍ഡുകളില്‍ മുസ്ലിങ്ങളല്ലാത്തവര്‍ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നു; പരിഹാസവുമായി ഒവൈസി
വഖഫ് ബോര്‍ഡുകളില്‍ മുസ്ലിങ്ങളല്ലാത്തവര്‍ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നു
ഹൈദരാബാദ്: വഖഫ് ബോര്‍ഡുകളിലും വഖഫ് കൗണ്‍സിലിലും മുസ്ലിങ്ങളല്ലാത്തവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ജീവനക്കാര്‍ ഹിന്ദുക്കളായിരിക്കണമെന്ന സുതോവാക് ദേവസ്ഥാന്റെ പുതിയ പ്രസിഡന്റ് ബി ആര്‍ നായിഡുവിന്റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുകുയായിരുന്നു ഒവൈസി.
വഖഫ് ബോര്‍ഡുകളിലും വഖഫ് കൗണ്‍സിലിലും മുസ്ലിങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ടിടിഡിയിലെ ഇതര മതസ്ഥരായ ജീവനക്കാരെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മാറ്റുന്നതോ അവര്‍ക്ക് സ്വമേധയാ വിരമിക്കല്‍ (വിആര്‍എസ്) നല്‍കുന്നതോ സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നാണ് ബി ആര്‍ നായിഡു പറഞ്ഞത്.