- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉപയോഗിക്കുമ്പോൾ ഇനി സൂക്ഷിക്കണം; അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി; പരിശോധന കർശനമാക്കും
ഡൽഹി: ഇനിമുതൽ പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉപയോഗിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം. പാക്കേജുചെയ്തു വരുന്ന കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവിറക്കിയത്.
ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമായിരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ഈ ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഇപ്പോൾ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഈ ഉത്പന്നങ്ങൾക്ക് ലൈസൻസുകളോ രജിസ്ട്രേഷനോ അനുവദിക്കുന്നതിന് മുമ്പ് നിർമ്മാതാക്കൾ നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണം. പാക്കേജുചെയ്ത കുടിവെള്ളം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ FSSAI-അംഗീകൃത മൂന്നാം കക്ഷിയായ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ നടത്തുന്ന വാർഷിക ഓഡിറ്റിന് വിധേയമാകേണ്ടതുണ്ട്.
പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും 'ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം' എന്ന് ലേബൽ ചെയ്യാനുള്ള FSSAIയുടെ നീക്കത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് ഇതിനർത്ഥമില്ല. പകരം, ഇത് കർശനമായ സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.