- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യക്കടത്തുകാരെ പിടിക്കാനുള്ള ചെയ്സിനിടെ അപകടം; പിന്തുടർന്നെത്തിയ പോലീസ് വാഹനത്തിനും ലോറിക്കും ഇടയിൽ കുടുങ്ങി പോലീസുകാരൻ മരിച്ചു; ദാരുണ സംഭവം ഗുജറാത്തിൽ
അഹമ്മദാബാദ്: അനധികൃതമായി മദ്യം കടത്തുന്നവരെ പിടികൂടാൻ ചെയ്‌സ് ചെയ്ത് പോകുന്നതിനിടെ വാഹനാപകടം. പിന്നാലെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുജറാത്തിലാണ് ദാരുണ സംഭവം നടന്നത്. ഗുജറാത്തിലുള്ള സുരേന്ദ്രനഗറിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനം തടയാനുള്ള ശ്രമത്തിനിടെ ഉള്ള അപകടത്തിൽ സബ് ഇൻസ്പെക്ടറായ ജാവേദ് എം പത്താൻ അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന അപകടത്തിൽപ്പെട്ടത്. സ്റ്റേറ്റ് മോണിട്ടറിംഗ് സെല്ലിൽ നിയമിതനായിരുന്ന പോലീസ് ഉദ്യോഗസ്ഥന് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 2.30ഓടെയാണ് കത്താഡ ഗ്രാമത്തിലെ ദാസദയിൽ വച്ച് പകടം നടന്നത്. മദ്യക്കടത്തുകാർ പൊലീസ് ബാരിക്കേഡ് മറികടന്നതിന് പിന്നാലെ പോലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു.
അനധികൃതമായി മദ്യം കടുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ബാരിക്കേഡ് തയ്യാറാക്കി കാത്തിരുന്നത്. മദ്യവുമായി എത്തിയ കാർ മുന്നിൽ ഉണ്ടായിരുന്ന ലോറിയെ മറികടന്ന് ഇരു വാഹനങ്ങളും ചേർന്ന് ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോയത്. പിന്നാലെ മറ്റൊരു പോലീസ് വാഹനത്തിൽ ഉദ്യോഗസ്ഥൻ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.
ബാരിക്കേഡിൽ ഇടിച്ച് വേഗത കുറഞ്ഞ വാഹനങ്ങളെ പിടികൂടാൻ പിന്നാലെ പോയ ഉദ്യോഗസ്ഥൻ പിന്നാലെ വന്ന പൊലീസ് വാഹനത്തിനും ട്രെക്കിനും ഇടയിൽ കുടുങ്ങിപ്പോവുകയായിരിന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.