- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ ശക്തമായ മഴ; പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 15 വിമാനങ്ങൾ വൈകി; വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് കുട്ടി മരിച്ചു;അതീവ ജാഗ്രത!
ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. പലയിടങ്ങളിലും കനത്ത മഴയാണ്. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം പതിനേഴ് ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്.
ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലർട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും നൽകിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരനാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കവിയഴകൻ ആണ് മരിച്ചത്.
കവിയഴകന്റെ അച്ഛനമ്മമാരും സഹോദരിയും പരിക്കേറ്റ് ഇപ്പോൾ ആശുപത്രിയിലാണ്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നു 15 വിമാനങ്ങൾ വൈകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.