ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നതായി റിപ്പോർട്ടുകൾ. മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയിൽ തിരുനെൽവേലി കനത്ത നാശനഷ്ട്ടം വിതച്ചു. പല പ്രദേശങ്ങളും മുങ്ങിയിരിക്കുകയാണ്.

ബസ് സ്റ്റാൻഡിൽ അടക്കം വെള്ളം കയറി. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുൾപ്പെടെ നശിച്ചു.

അതേസമയം, കേരളത്തിലും വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത എന്നാണ് പ്രവചിച്ചിരിക്കുന്നത്.