- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗചൈതന്യയും നടി സാമന്തയും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടി രാമ റാവു; ലഹരിപാർട്ടിയിൽ സമാന്തയെ അയക്കണമെന്ന് നാഗാർജുനയോട് കെടിആർ ആവശ്യപ്പെട്ടു; കടുത്ത സ്ത്രീ വിരുദ്ധപരാമർശവുമായി തെലങ്കാന മന്ത്രി; ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി സാമന്ത; വീണ്ടും ചർച്ചയായി താരങ്ങളുടെ വേർപിരിയൽ
ബെംഗളൂരു: വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് നടൻ നാഗചൈതന്യയും നടി സമാന്തയും വേർപിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങൾ. ഇപ്പോഴിതാ വീണ്ടും ഇരുവർക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമർശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടിആറെന്ന് മന്ത്രി കൊണ്ട സുരേഖ ആരോപണം ഉയർത്തി. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നുവെന്നും.
ഇതിലേക്ക് നടി സമാന്തയെ അയക്കാൻ കെടിആർ നാഗാർജുനയോട് പറഞ്ഞുവെന്നും കൊണ്ട സുരേഖ ആരോപിക്കുന്നു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവെൻഷൻ സെന്‍റർ പൊളിക്കുമെന്നും ഭീഷണി മുഴക്കി. ഉടനെ നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്‍റെ വീട്ടിലേക്ക് വിടാൻ പറയുകയും ചെയ്തു.
പക്ഷെ ഇതിന് സമാന്ത വിസമ്മതിച്ചുവെന്നും ഇതാണ് നാഗചൈതന്യയും സമാന്തയും പിരിയാൻ കാരണമെന്ന് കൊണ്ട സുരേഖ ആരോപണം ഉയർത്തുന്നു. പിന്നാലെ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് നടി സമാന്ത പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് കൊണ്ട സുരേഖയോട് സമാന്ത വ്യക്തമാക്കി.
ഞങ്ങൾ വേർപിരിഞ്ഞത് തീർത്തും വ്യക്തിപരമാണെന്നും അതിൽ അനാവശ്യ ആരോപണങ്ങൾ നടത്തരുതെന്നും സമാന്ത പറയുന്നു.
പരസ്പര സമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണെന്നും സമാന്ത ശക്തമായി പ്രതികരിച്ചു.
നിങ്ങൾ മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കണമെന്നും സമാന്ത പോസ്റ്റിൽ പറഞ്ഞു.പരാമർശം പിൻവലിക്കണമെന്ന് നാഗാർജുന അക്കിനേനി ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരെക്കുറിച്ച് അനാവശ്യം പറയരുതെന്ന് നാഗാർജുന ശക്തമായി തുറന്നടിച്ചു.
ചുമ്മാ രാഷ്ട്രീയലാഭത്തിന് വേണ്ടി സിനിമാതാരങ്ങളെ കരുവാക്കരുത്. അടിയന്തരമായി പ്രസ്താവന പിൻവലിക്കണമെന്നും നാഗാർജുനയും മന്ത്രിക്ക് മുന്നറിയിപ്പ് നൽകി.
ബിആർഎസ് നേതാവ് കെടി രാമ റാവു എന്നും വിവാദങ്ങൾ സൃഷിട്ടിക്കുന്ന നേതാവാണ്. ഇതിനിടെ പരാമർശങ്ങളിൽ മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും കെടിആറും മുന്നറിയിപ്പ് നൽകി.