വിശാഖപട്ടണം: നിയവിദ്യാര്‍ഥിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. ആന്ധ്രാപ്രദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. യുവതി ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്.

തുടർന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിദ്യാർഥിനിയുടെ കാമുകനടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് ചൊവ്വാഴ്ച പോലീസിന്‍റെ പിടിയിലായത്. കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വംശിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

ഓഗസ്റ്റിൽ വംശി യുവതിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. ഇവിടെവെച്ച് വംശി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.