- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രോക്സ് ചെരുപ്പിനുള്ളിൽ കയറിയ പാമ്പിന്റെ കടിയേറ്റു; ഐ.ടി. ജീവനക്കാരന് ദാരുണാന്ത്യം
ബെംഗളൂരു: ക്രോക്സ് ചെരുപ്പിനുള്ളിൽ കയറിയ പാമ്പിന്റെ കടിയേറ്റ് യുവ ഐ.ടി. ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു ബന്നാർഘട്ട രംഗനാഥ ലേഔട്ട് സ്വദേശി മഞ്ജു പ്രകാശ് (30) ആണ് മരിച്ചത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ദിവസം വൈകീട്ട് സമീപത്തെ കരിമ്പ് പാടം സന്ദർശിച്ചതിന് ശേഷമാണ് മഞ്ജു പ്രകാശ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ചെരുപ്പ് ഊരി പുറത്തുവെച്ച് അദ്ദേഹം വിശ്രമത്തിനായി മുറിയിലേക്ക് പോയി. പിന്നീട്, ചെരുപ്പിനടുത്ത് ചത്തുകിടന്ന പാമ്പിനെ കുടുംബാംഗങ്ങൾ കണ്ടതിനെത്തുടർന്ന് മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് അവശനിലയിൽ മഞ്ജു പ്രകാശിനെ കണ്ടെത്തിയത്.
വായയിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നുവെന്നും കാലിലെ മുറിവിൽ നിന്ന് രക്തം വാർന്നുപോവുന്നുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2016-ൽ വാഹനാപകടത്തിൽ പരിക്കേറ്റ് കാലിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു മഞ്ജു പ്രകാശ്. ഈ കാലിൽ സംവേദനക്ഷമത ഇല്ലാത്തതിനാൽ പാമ്പ് കടിച്ച വിവരം അറിയാൻ കഴിഞ്ഞിരിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.