- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺമുന്നിൽ കിടന്ന മൂർഖനെ കണ്ടില്ല; ബൈക്ക് അറിയാതെ അതിഥിയുടെ പുറത്ത് പായിച്ചതും പത്തി വിടർത്തി ചാടി കടിക്കാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്
പൂനെ: വാഹനം പാർക്ക് ചെയ്യുന്നതിനിടെ അബദ്ധത്തിൽ മൂർഖൻ പാമ്പിന് മുകളിലൂടെ വാഹനം കയറ്റിയതിനെ തുടർന്ന് യുവാവിനെ പാമ്പ് ആക്രമിച്ചു. പൂനെയിലാണ് സംഭവം നടന്നത്.വാഹനമിടിച്ചത് പാമ്പിന് മുകളിലാണെന്ന് അറിയാതെ, യുവാവ് ബൈക്ക് പിന്നോട്ടെടുത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിലാണ് പാമ്പ് യുവാവിന്റെ കാലിൽ കടിച്ചത്. കടിയേറ്റതിനെ തുടർന്ന് തിരിഞ്ഞുനോക്കിയപ്പോഴാണ് ആക്രമിച്ചത് മൂർഖൻ പാമ്പാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഭയന്നുപോയ യുവാവ് ബൈക്കിൽ നിന്ന് താഴെ വീണു. ടയർ കയറിയതിലുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് പാമ്പ് ആക്രമിച്ചതെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പാമ്പ് കടിയേറ്റാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയുകയോ, ചരട് കെട്ടുകയോ, വായിൽ രക്തം വലിച്ചൂറ്റിക്കളയുകയോ ചെയ്യുന്നത് ഫലപ്രദമായ പ്രാഥമിക ചികിത്സയല്ലെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കയ്യിലോ കാലിലോ ആണ് കടിയേറ്റതെങ്കിൽ, വിഷം പടരുന്നത് കുറയ്ക്കുന്നതിനായി മുറിവുള്ള ഭാഗം നെഞ്ചിന് താഴെയായി തൂക്കിയിടുകയോ, അയഞ്ഞ രീതിയിൽ കോട്ടൺ തുണി ഉപയോഗിച്ച് കെട്ടിവെക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ, രക്തയോട്ടം പൂർണ്ണമായി നിലയ്ക്കുന്ന രീതിയിൽ മുറുക്കി കെട്ടരുത്. ഏറ്റവും പ്രധാനം, പാമ്പ് കടിയേറ്റയാളെ പരിഭ്രാന്തിയിൽ നിന്ന് മോചിപ്പിച്ച് ശാന്തനാക്കുക എന്നതാണ്. പരിഭ്രാന്തി രക്തസമ്മർദ്ദം വർദ്ധിപ്പിച്ച് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.




