ചെന്നൈ: ചെന്നൈയിലെ തുരൈപ്പാക്കത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട ട്രോളിയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ നിർമാണത്തൊഴിലാളികൾ ട്രോളി കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോൾ സ്ത്രീയുടെ കഷ്ണങ്ങളാക്കി വെട്ടിമുറിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ചെന്നൈയ്ക്കടുത്തുള്ള 32കാരിയായ മണലി സ്വദേശിനിയായ ദീപയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതിയായ ശിവഗംഗ ജില്ലക്കാരൻ മണികണ്ഠനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

ദീപയുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബ്രോക്കർ ബന്ധപ്പെട്ടതിനെ തുടർന്ന് ദീപ തുരപ്പാക്കത്തേക്ക് പോയാതായിരുന്നു. വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫായിരുന്നു. "ഫൈൻഡ് മൈ ഡിവൈസ്" എന്ന സാങ്കേതിക സഹായത്തോടെ ദീപയുടെ ലൊക്കേഷൻ കണ്ടെത്താൻ സഹോദരൻ ശ്രമിച്ചു. തുടർന്ന് തുറൈപാക്കത്താണ് അവസാനമായി ഫോൺ ഓൺ ആയിരുന്നതെന്ന നിഗമനത്തിലെത്തി. സംശയം തോന്നിയതിനെ തുടർന്നും തുരപ്പാക്കത്തെ പോലീസിൽ ദീപികയെ കാണാനില്ലെന്ന വിവരം റിപ്പോർട്ട് ചെയ്തു.

എന്നാൽ കാണാതായയാൾ മണലി സ്വദേശി ആയിരുന്നതിനാൽ മണലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ തുരൈപാക്കം പോലീസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പ്രദേശവാസികൾ റോഡരികിൽ സംശായാസ്പതമായി കിടന്ന സ്യൂട്കേയ്സ് കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മറ്റെവിടെയോവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെകൊണ്ടിതായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

തുരൈപ്പാക്കം പോലീസാണ് ട്രോളിയിൽ ദീപയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ സഹായിക്കാൻ ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.

മുഖ്യപ്രതിയായ ശിവഗംഗ ജില്ലക്കാരനായ മണികണ്ഠനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദീപയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. തുടർന്ന് യുവതിയുടെ ശരീരം വെട്ടി കക്ഷണങ്ങളാക്കി സ്യൂട്ട്‌കേസിലിട്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.