ചെന്നൈ: ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരനെ മദ്യലഹരിയിലായിരുന്ന യുവാക്കൾ ക്രൂരമായി മർദിച്ച കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തമിഴ്നാട് തിരുപ്പൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ഹോട്ടൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് രണ്ട് ബൈക്കുകളിലായി 5 പേർ എത്തിയത്. ഹോട്ടൽ അടക്കാൻ പോകുന്നതിനാലാണ് ചായ നൽകാത്തത്. ഇതിൽ പ്രകോപനമുണ്ടായ സംഘം ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.

ചായ വേണമെന്ന് ആവശ്യപ്പെട്ട സംഘം ജീവനക്കാരോട് തട്ടിക്കയറുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നും തിരുപ്പൂർ പോലീസ് പറഞ്ഞു.