മംഗളൂരു: കർണാടകയിലുള്ള ക്ഷേത്രത്തിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ടുകൾ. മംഗളൂരു ബണ്ട്വാളിലുള്ള ക്ഷേത്രത്തിലാണ് വൻ കവർച്ച നടന്നത്. സ്വർണ്ണം, വെള്ളി ആഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും അടക്കം 2.3 ലക്ഷം രൂപയുടെ വസ്തുവകകൾ മോഷണം പോയതായി അധികൃതർ അറിയിച്ചു.

കവർച്ച സംഘം പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. ഒന്നരലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ, 80,000 രൂപയുടെ വെള്ളി ആഭരണങ്ങൾ, കാണിക്കവഞ്ചിയിലെ 5000 രൂപ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ബണ്ട്വാൾ റൂറൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.