കാടൂർ: പണത്തിനുവേണ്ടി 16 വയസ്സുകാരിയായ മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച സംഭവത്തിൽ പിതാവും മുത്തശ്ശിയും ഉൾപ്പെടെ പത്ത് പേർ കർണാടകയിൽ അറസ്റ്റിൽ. കാടൂരിൽ നടന്ന ഞെട്ടിക്കുന്ന ഈ ക്രൂരതയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മംഗളൂരുവിലെത്തിച്ച് ആറ് ദിവസത്തോളം നിരവധിപേർക്ക് കാഴ്ചവെച്ചതായാണ് പുറത്തുവരുന്ന വിവരം.

പെൺകുട്ടിയുടെ പിതാവിന്റെ അമ്മയാണ് ഈ കൃത്യത്തിന് ഒത്താശ ചെയ്തതെന്ന് പോലീസ് പറയുന്നു. അമ്മയില്ലാത്ത പെൺകുട്ടിയാണ് ഈ ദുരനുഭവത്തിന് ഇരയായത്.

ആറ് ദിവസത്തെ പീഡനത്തിനൊടുവിൽ, പെൺകുട്ടി തന്റെ അമ്മാവനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും അച്ഛൻ ഉൾപ്പെടെ പത്ത് പേർക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുകയും ചെയ്തു. കുടുംബാംഗങ്ങൾ തന്നെ പണത്തിനായി സ്വന്തം കുട്ടിയെ ചൂഷണം ചെയ്ത ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേരാണ് പീഡിപ്പിച്ചത്. പെൺകുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സംഭവത്തിൽ പരാതി ഉയർന്നതോടെ പൊലീസ് കേസെടുത്തു. അച്ഛൻ ഉൾപ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമ്മയില്ലാത്ത 16 കാരിയാണ് പീഡനത്തിനിരയായത്.