- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാത്രി കുഞ്ഞിന്‍റെ കരച്ചിൽ അസ്വസ്ഥയാക്കി; 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തി; പോലീസിൽ കുടുങ്ങാതിരിക്കാൻ കുഞ്ഞിന്റെ അമ്മയും മാതാപിതാക്കളും ചേർന്ന് കെട്ടിച്ചമച്ചത് തിരോധാനക്കഥ; ഒടുവിൽ 27കാരിയായ അമ്മ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഇടുക്കി: തൊടുപുഴയിൽ രണ്ടര മാസം മുൻപ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കുഞ്ഞിന്റെ മരണം കൊലപാതമെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി. ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു (27), ചിഞ്ചുവിന്‍റെ മാതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 16നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. പുലർച്ചെ നാലോടെ മുത്തശ്ശിയായ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നാണ് ശലോം പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടോടെയാണ് ഇരുവരേയും വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ കണ്ടെത്തിയത്.
56 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ മരിച്ച നിലയിലും സമീപം ഫിലോമിനയെ അവശനിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ചിഞ്ചുവാണ് കൊലപാതകം നടത്തിയതെന്നാണ് തെളിഞ്ഞിരിക്കുന്നത്. രാത്രി കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് കുഞ്ഞിനു അനക്കമില്ലാതായതോടെ ഇവർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസിൽ കുടുങ്ങാതിരിക്കാൻ മൂന്ന് പേരും ചേർന്ന് കുഞ്ഞും മുത്തശ്ശിയും കാണാതായതായി കഥ മെനയുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.