- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാല്‍ നിലത്തും ശരീരം കട്ടിലിലും; കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയില്‍; അടുക്കള വാതില്‍ തുറന്നും വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലും; 57കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്
ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയില്‍ 57 കാരിയായ റംലത്ത് (ചെമ്പകപ്പള്ളി) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ഇന്നലെ വൈകുന്നേരമാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന റംലത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയിലായിരുന്നു. കൂടാതെ അടുക്കള വാതില്‍ തുറന്ന നിലയിലായും വീട്ടിനുള്ളില്‍ മുളക് പൊടി വിതറിയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും പോലീസ് അറിയിച്ചു.
വാര്‍ത്ത അറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസ്, ഫൊറന്‍സിക്, വിരലടയാള വിദഗ്ധ സംഘം എന്നിവരുടെ പ്രാഥമിക പരിശോധനയില്‍ പരിചയമുള്ളയാള്‍ ആയിരിക്കും കൊലപാതകത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നു. ആഭരണങ്ങള്‍ അല്ലെങ്കില്‍ പണം നഷ്ടമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു. റംലത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.